ഹോവാര്‍ഡ് ഷുള്‍സ്-പാഷന്‍റെ പിന്നാലെ

Written by on 3rd January 2018

കോടീശ്വരന്മാരില്‍ മുമ്പന്തിയിലാണ് സ്റ്റാര്‍ബക്സിന്‍റെ ഉടമസ്ഥന്‍ ഹോവാര്‍ഡ് ഷുള്‍സ്. ലോകത്തിലെ ഏറ്റവും വലിയ കോഫി കമ്പനിയും കോഫി ഷോപ് ശൃംഖലയുമാണ് സ്റ്റാര്‍ബക്സ്. ഏര്‍പ്പെടുന്നതെന്തിലും വിജയിക്കണമെന്നുള്ള അടങ്ങാത്ത അഭിനിവേശമാണ് ഷുള്‍സിനെ ഇക്കാലമത്രയും വിജയത്തില്‍ നിന്ന് വിജയത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.

ഇച്ഛാശക്തിയുടെ വിജയം

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു കുടുംബത്തിലാണ് ഷുള്‍സ് ജനിച്ചത്. പിതാവിന്‍റെ പിടിപ്പുകേടു കൊണ്ട് എന്നും ദരിദ്രമായി ജീവിക്കേണ്ടി വന്ന കുടുംബമായിരുന്നു ഷുള്‍സിന്‍റേത്. ജീവിതത്തില്‍ പിതാവിന്‍റെ പരാജയം കണ്ടു മനസു നൊന്ത ഷുള്‍സിന് തോല്‍വിയെക്കുറിച്ച് ഭയമായിരുന്നു. ആ ഭയമാണ് തന്‍റെ വിജയത്തിനാധാരം എന്ന് ഷുള്‍സ് തന്നെ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

സ്വന്തം അഭിനിവേശം തിരിച്ചറിയുന്നു

ഇതിനിടെ അച്ഛന്‍ മരിച്ചു. അതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഷുള്‍സിന്‍റെ തലയിലായി. കുടുംബം പുലര്‍ത്താന്‍ അദ്ദേഹം തൊഴിലന്വേഷിച്ചു നടന്നു. പല കമ്പനികളിലും എക്സിക്യൂട്ടീവായും മറ്റും ജോലി നോക്കി. ഒടുവില്‍ അടുക്കള സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനിയുടെ സെയില്‍സ് റെപ്രസന്‍റേറ്റീവായി ജോലി കിട്ടി. ആയിടയ്ക്ക് സിയാറ്റിലിലുള്ള സ്റ്റാര്‍ബക്സ് എന്ന ഒരു കമ്പനിയില്‍ ഡ്രിപ് കോഫി മേക്കറിന് വന്‍തോതില്‍ ഓര്‍ഡര്‍ ലഭിച്ചത് ഷുള്‍സിനെ അത്ഭുതപ്പെടുത്തി. ഷുള്‍സ് സിയാറ്റിലിലേക്കു പോയി. സുമാട്രാ, കെനിയ, എത്യോപ്യ, കോസ്റ്ററിക്ക മുതലായ സ്ഥലങ്ങളില്‍ നിന്നുള്ള കാപ്പിക്കുരുകൊണ്ടുള്ള കാപ്പിപ്പൊടി വില്‍ക്കുന്ന സ്റ്റോറായിരുന്നു സ്റ്റാര്‍ബക്സ്. ആ സ്റ്റോറില്‍ ചെന്നു കയറിയപ്പോഴേ ‘ഇതാണ് എന്‍റെ ബിസിനസ്’ എന്ന് തന്‍റെ മനസ് പറഞ്ഞുവെന്ന് പിന്നീട് ഷുള്‍സ് ആത്മകഥയില്‍ രേഖപ്പെടുത്തുന്നുണ്ട്.

സ്റ്റാര്‍ബക്സിന്‍റെ സാദ്ധ്യതകള്‍

സ്റ്റാര്‍ബക്സില്‍ ഒരു വലിയ ബിസിനസ് അവസരം രൂപപ്പെടുത്താനാവുമെന്ന് ഷുള്‍സ് കണ്ടെത്തി. ആളുകള്‍ക്ക് ഇരുന്ന് ആശയങ്ങളും സൗഹൃദവും പങ്കുവയ്ക്കുന്നതിനുള്ള അവസരം ഒരുക്കുക. ഇതായിരുന്നു ഷുള്‍സിന്‍റെ സങ്കല്‍പം. കോഫിയുടെ രുചി ആസ്വദിക്കുന്നതോടൊപ്പം ആളുകള്‍ക്ക് ഇടപഴകാന്‍ അവസരം നല്‍കുന്ന ഒരു കോഫി ബാര്‍. പക്ഷേ സ്റ്റാര്‍ബക്സിന്‍റെ ഉടമസ്ഥരോട് എത്ര പറഞ്ഞിട്ടും അവര്‍ക്ക് അത് വിശ്വാസമായില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 1985-ല്‍ കോഫിയുടെ രുചിഭേദങ്ങളെല്ലാം മനസിലാക്കിയ ഷുള്‍സ് എന്തു ചെയ്തെന്നോ, സ്വന്തമായി കോഫി ബാറുകളുടെ ഒരു ചെയിന്‍ ആരംഭിച്ചു. എന്നിട്ട് ആവശ്യത്തിനു പണമായപ്പോള്‍ സ്റ്റാര്‍ബക്സ് അദ്ദേഹം വിലയ്ക്കു വാങ്ങി. സ്റ്റാര്‍ബക്സില്‍ വെറുമൊരു ജീവനക്കാരനായിരുന്ന ഷുള്‍സ് കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷമുള്ളത് ചരിത്രമാണ്. ഇന്ന് 43 രാജ്യങ്ങളിലായി 15000-ലധികം കോഫി ഷോപ്പുകളും 1,50,000-ലധികം ജീവനക്കാരുമുണ്ട് സ്റ്റാര്‍ബക്സിന്. ചൈനയില്‍ മാത്രം 800 സ്റ്റോറുകളുണ്ട്. 1987-ല്‍ 11 സ്റ്റോറുകളും 100 ജീവനക്കാരുമുണ്ടായിരുന്നിടത്തു നിന്നാണ് സ്റ്റാര്‍ബക്സ് ഈ വളര്‍ച്ച നേടിയതെന്ന് ഓര്‍ക്കണം.

ഹൃദയം അര്‍പ്പിക്കുക

ആളുകളെ അന്തസ്സോടും ബഹുമാനത്തോടും കൂടി കാണുന്ന ഒരു സ്ഥാപനമായിരുന്നു തന്‍റെ എക്കാലത്തെയും വലിയ അഭിനിവേശം എന്നു ഷുള്‍സ് പറയുന്നുണ്ട്. ആരൊരാള്‍ക്ക് ബിസിനസിലേക്ക് സ്വന്തം ഹൃദയം അര്‍പ്പിക്കാനാകുമോ അയാള്‍ക്ക് നിശ്ചയമായും വിജയിക്കാം എന്നതായിരുന്നു ഷുള്‍സിന്‍റെ തത്ത്വശാസ്ത്രം. ഷുള്‍സിന്‍റെ ആത്മകഥയുടെ പേര് ‘പോര്‍ യുവര്‍ ഹാര്‍ട്ട് ഇന്‍റു ഇറ്റ്’ (ജീൗൃ ഥീൗൃ ഒലമൃേ കിീേ കേ) എന്നാണ്.

ഒരു വസ്തുവിനെയോ ആശയത്തെയോ (രീാാീറശ്യേ) ഒരുല്‍പന്നമാക്കി (ുൃീറൗരേ) മാറ്റുകയും പിന്നീടതിനെ അനന്യമായ ഒരനുഭവമാക്കി (ൗിശൂൗല ലഃുലൃശലിരല) തീര്‍ക്കുകയും ചെയ്യുന്ന ബിസിനസ് വിജയിക്കും. സ്റ്റാര്‍ബക്സില്‍ സംഭവിച്ചത് അതാണ്. കാപ്പിക്കുരുവാണ് അവിടെ കമ്മോഡിറ്റി. അതു പൊടിച്ചുണ്ടാക്കുന്ന കോഫി പൗഡറാണ് പ്രോഡക്ട്. സ്റ്റാര്‍ബക്സിന്‍റെ മനോഹരമായ അന്തരീക്ഷത്തില്‍ ആ കോഫിയുടെ ഗന്ധം നുകരാനും രുചി നുണയാനും നല്‍കുന്ന അവസരമാണ് യുണീക് എക്സപീരിയന്‍സ്. ഈ മൂന്ന് ഘടകങ്ങളും ശരിയായ അനുപാതത്തില്‍ കൂടിച്ചേരുന്ന ബിസിനസുകളെല്ലാം ഉയര്‍ന്ന വിജയം നേടും. ഹോവാര്‍ഡ് ഷുള്‍സിന്‍റെയും സ്റ്റാര്‍ബക്സിന്‍റെയും ചരിത്രം എക്കാലത്തും നമ്മെ പ്രചോദിപ്പിക്കുന്നതിന്‍റെ കാരണം മറ്റൊന്നല്ല.


Tagged asComments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW