റൊസാലിയ മേര – സ്വന്തം കഴിവ് വികസിപ്പിച്ച് വിജയത്തിലേക്ക്

Written by on 4th January 2018

പതിനൊന്നാമത്തെ വയസ്സില്‍ പഠനം നിര്‍ത്തി, വരുമാനത്തിനായി തയ്യല്‍ജോലികളിലേര്‍പ്പെട്ട ഒരു പെണ്‍കുട്ടി, ഭാവനാശേഷിയും വിജയിക്കണമെന്നുള്ള അദമ്യമായ ആഗ്രഹവുംകൊണ്ടു മാത്രം ലോകത്തിലെ ഏറ്റവും മികച്ച ‘സ്വയാര്‍ജിതശതകോടീശ്വരി’യായി (ലെഹള ാമറല യശഹഹശീിമശൃല) വളര്‍ന്ന കഥ ആര്‍ക്കും ആത്മചോദകമാണ്. ശതകോടീശ്വരി, ബിസിനസ് സംരംഭക, ജീവകാരുണ്യപ്രവര്‍ത്തക, ബിസിനസ് സാരഥി എന്നീ നിലകളിലൊക്കെ സമാദരണീയമായ സ്ഥാനത്തെത്തിയ സ്പെയിനിലെ റൊസാലിയ മേരയുടെ ജീവിതകഥ രോമാഞ്ചജനകമാണ്.

ജീവിതം തയ്ച്ചെടുത്ത കാലം

സ്പെയിന്‍. അമ്പതുകളുടെ തുടക്കം. രാജ്യം ആഭ്യന്തരകലാപത്തിന്‍റെ തീച്ചൂളയില്‍പ്പെട്ട് നട്ടം തിരിയുന്ന സന്ദര്‍ഭം. സ്പെയിനിലെ ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നായ ഗലീസിയയിലാണ് റൊസാലിയ ജനിച്ചത്. ചെറിയൊരു ഇലക്ട്രിക് കമ്പനിയില്‍ ജോലിക്കാരനായ അച്ഛനും നിരത്തുവക്കില്‍ ഇറച്ചിക്കട നടത്തുന്ന അമ്മയും. മാതാപിതാക്കളുടെ കുറഞ്ഞ വരുമാനവും പണം കൈകാര്യം ചെയ്യാനുള്ള അറിവില്ലായ്മയുംമൂലം റൊസാലിയയുടെ ബാല്യം ദുരിതം നിറഞ്ഞതായിരുന്നു. എന്നും പട്ടിണി. രാവിലെ വല്ലതും കഴിച്ചാല്‍ പിന്നെ വൈകിട്ടത്തെ അത്താഴമേയുള്ളു.

പതിനൊന്നു വയസായപ്പോള്‍ റൊസാലിയ പഠനം നിര്‍ത്തി. തയ്യല്‍ പഠിച്ചിരുന്നതുകൊണ്ട് അയല്‍പക്കത്തുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ തുണി തയ്ച്ചുകൊടുക്കാന്‍ കൂടി. ചെറുതാണെങ്കിലും കിട്ടുന്ന വരുമാനം കുടുംബത്തിന് ഒരാശ്വാസമാകുമല്ലോ. ആദ്യമൊക്കെ അവര്‍ അളവൊപ്പിച്ച് വെട്ടിയിടുന്ന തുണി തയ്ക്കുന്ന ജോലിയായിരുന്നു റൊസാലിയയ്ക്ക്. എന്നാല്‍ ഒന്നു രണ്ടു വട്ടം അവള്‍ തന്‍റെ ഭാവനയ്ക്കൊത്ത് തനിയെ തുണിവെട്ടി തയ്ച്ചു കൊടുത്തു. വാങ്ങാന്‍ വന്നവര്‍ക്ക് അത് ഏറെ ഇഷ്ടപ്പെട്ടു. കാരണം കൃത്യമായ പാകം. ഒപ്പം പുതിയ ഡിസൈനും.

മകളുടെ സാമര്‍ത്ഥ്യം കണ്ടറിഞ്ഞ് അമ്മ തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുത്തു. പിന്നെ റൊസാലിയയുടെ ഭാവനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യമായി. പരിസരങ്ങളിലുള്ള പല വീടുകളിലെയും തയ്യല്‍ ജോലികള്‍ അവള്‍ ഏറ്റെടുത്തു. പക്ഷേ അതുകൊണ്ട് കാര്യമായ സാമ്പത്തികനേട്ടമൊന്നുമുണ്ടായില്ല. അതുകൊണ്ട് ലാ മജാ എന്ന തുണിക്കടയില്‍ തയ്യല്‍ക്കാരിയായി ചേര്‍ന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ അവിടെ ഷോപ് അസിസ്റ്റന്‍റായി അവള്‍ക്ക് ജോലിക്കയറ്റം കിട്ടി. അവള്‍ക്കന്ന് പത്തൊന്‍പത് വയസു പ്രായം.

ഇണയുടെ തുണ

ഇതിനിടെ കടയിലെ മെസഞ്ചര്‍ ബോയിയായിരുന്ന അമെന്‍ഷ്യോ ഒര്‍ട്ടേഗയുമായി അവള്‍ അടുപ്പത്തിലായി. റൊസാലിയയ്ക്ക് തയ്യലിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ ഒര്‍ട്ടേഗ സ്വന്തമായി ഒരു തയ്യല്‍ക്കട എന്ന ആശയം റൊസാലിയയോടു പറഞ്ഞു. അവള്‍ക്കും അതിഷ്ടപ്പെട്ടു അങ്ങനെ 1963-ല്‍ ഇരുവരും പങ്കാളികളായി ഒരു ചെറിയ തയ്യല്‍ക്കട തുടങ്ങി, ഇന്‍ഡിടെക്സ്. വസ്ത്രങ്ങള്‍ക്ക് ഡിമാന്‍റ് കൂടി. അങ്ങനെ കൂടുതല്‍ ജോലിക്കാരെ വച്ച് അവര്‍ തയ്യല്‍ക്കട വിപുലീകരിച്ചു. ക്രമേണ സ്പെയിനിലെ പല ടെക്സ്റ്റെയില്‍ കടകളിലും ഫാഷന്‍ സ്റ്റോറുകളിലും സ്ത്രീകളുടെ വസ്ത്രങ്ങള്‍ അവര്‍ സപ്ലൈ ചെയ്തു തുടങ്ങി.

ബിസിനസിന്‍റെ ലഘുവായ വളര്‍ച്ചയോടൊപ്പം ഒര്‍ട്ടേഗയുമായുള്ള പ്രണയം തീവ്രമായി. 1966-ല്‍ ഇരുവരും വിവാഹിതരായി. റൊസാലിയയെപ്പോലെ തന്നെ ഉല്‍ക്കര്‍ഷേച്ഛുവായ ഒര്‍ട്ടേഗയും സ്വന്തമായി കൂടുതല്‍ ബിസിനസ് അവസരങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. മറ്റുള്ള കടകള്‍ക്ക് വസ്ത്രം തയ്ച്ചു നല്‍കുന്നതിനു പകരം സ്വന്തമായി ഒരു വസ്ത്ര ഷോറൂം എന്ന ആശയം റൊസാലിയയ്ക്കും സ്വീകാര്യമായി. 1975-ല്‍ അവര്‍ സ്വന്തമായി സാറാ (ദമൃമ) എന്ന പേരില്‍ ഒരു റീട്ടെയില്‍ ഷോറൂം തുറന്നു.

ആഴ്ചതോറും മാറുന്ന ഡിസൈന്‍

അതിവേഗം മാറിമറിയുന്ന പ്രതിഭാസമാണ് ഫാഷന്‍. അതുകൊണ്ടു തന്നെ വസ്ത്ര ബിസിനസിന്‍റെ വിജയം നൂതനത്വമാണ്. നിറങ്ങളിലും ടെക്സ്ചറിലും ഡിസൈനിലും പുതുമ കൊണ്ടുവരാനാകുമോ, വസ്ത്രങ്ങള്‍ക്ക് നല്ല ഡിമാന്‍റുണ്ടാകും. ഈ രഹസ്യം തിരിച്ചറിഞ്ഞായിരുന്നു റൊസാലിയയുടെ ബിസിനസ്. രണ്ടാഴ്ചയിലധികം പഴക്കമുള്ള ഒരു ഡിസൈനും സാറായിലുണ്ടായിരിക്കാന്‍ പാടില്ല എന്ന് റൊസാലിയ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളെ സംതൃപ്തമാക്കുന്ന ഗുണനിലവാരം ദീക്ഷിച്ചായിരുന്നു വസ്ത്രനിര്‍മാണം. മറ്റ് പ്രമുഖ വസ്ത്ര വ്യാപാരികള്‍ പലരും ആറു മാസത്തിലൊരിക്കലാണ് പുതിയ ഡിസൈനുകള്‍ അവതരിപ്പിക്കുക. ഏറ്റവും പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ന്യായവിലയ്ക്ക് എല്ലാ മികച്ച ഷോറൂമുകളിലും ലഭിക്കണമെന്ന നിര്‍ദേശമാണ് സാറായെ ഈ രംഗത്തുള്ള മറ്റു സ്ഥാപനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW