ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ്!

Written by on 13th January 2018

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ്! ശാസ്ത്രലോകത്ത് നടന്നിട്ടുള്ള പഠനങ്ങളൊക്കെ അത്യന്തം സങ്കീർണമായ ഘടനയുള്ള മനുഷ്യമനസിന്റ്റെ മുക്കും മൂലയിലും മാത്രമേ സ്പർശിച്ചിട്ടുള്ളൂ. വ്യക്തിയുടെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും അയാളുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്. മനസുണ്ടെങ്കിൽ എല്ലാം നേടാം , മനസു വച്ചാൽ നടക്കും , മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്നിങ്ങനെ നാം പറയുന്നതെല്ലാം മനസിന്റ്റെ അപാരമായ ശക്തിയാണ് വെളിവാക്കുന്നത്. മനസിന്റ്റെ ശക്തിയെ ആശ്രയിച്ച് വ്യക്തിയുടെ പരിമിതികളെ മറികടക്കാനാവുമെന്ന് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.

മനശക്തി എന്താണ് ?

അപാരമായ ശക്തി മനസിനുണ്ടെന്നു പറഞ്ഞല്ലോ. എന്താണ് മനസിന്റ്റെ ശക്തി ? സാധാരണയായി ബോധമനസ്സിനെക്കുറിച്ചു മാത്രമേ നാം സംസാരിക്കാറുള്ളൂ. നാം അറിയുന്നത് ബോധമനസ്സിനെക്കുറിച്ചാണ്. ഉണർന്നിരിക്കുമ്പോൾ പ്രവർത്തനനിരതമാകുന്നതും ഉറക്കത്തിലാകുമ്പോൾ വിശ്രമാവസ്ഥയിലാകുന്നതുമായ ഒന്നായാണ് ബോധമനസ്സ് നമുക്ക് അനുഭവപ്പെടുന്നത്. എന്നാൽ ഉറക്കത്തിൽ നാം സ്വപ്നം കാണുന്നുണ്ട്. നമ്മുടെ ശാരീരിക പ്രവർത്തനങ്ങളിൽ മിക്കതും കൃത്യമായി നടക്കുന്നുമുണ്ട്. ഇത് ആരാണ് ചെയ്യുന്നത് ?

ശാസ്ത്രം ഇതിനെ ഉപബോധമനസ്സ് എന്ന് വിളിക്കുന്നു.അനന്തമായ ഊർജത്തിന്റ്റെ ഉറവിടമായിട്ടാണ് ശാസ്ത്രലോകം ഉപബോധമനസ്സിനെ കാണുന്നത്. എല്ലായ്പ്പോഴും പ്രവർത്തനനിരതമാണ് ഉപബോധമനസ്സ്. ഉപബോധമനസിൽ കുടികൊള്ളുന്ന ഊർജം ഉപയോഗിച്ചാണ് ലോകത്തിലെ പ്രതിഭാശാലികളൊക്കെ വിജയം നേടിയിട്ടുള്ളത്. നമ്മുടെ ഭൗതിക ലോകത്തു കാണുന്ന കണ്ടുപിടിത്തങ്ങൾ ഒക്കെയും പ്രതിഭാശാലികളുടെ ഉപബോധമനസ്സിന്റ്റെ സൃഷ്ടികളാണ്. എന്നാൽ ഈ പ്രതിഭാശാലികൾ പോലും തങ്ങളുടെ ഉപബോധമനസ്സിന്റ്റെ പത്തുശതമാനം പോലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം.

മനശക്തി തിരിച്ചറിയണം

ഓരോ വ്യക്തിയും പ്രതിഭാശാലിയായിത്തന്നെയാണ്ജനിക്കുന്നത്. പ്രതിഭയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടായേക്കാമെന്നു മാത്രം. തെറ്റായ മുൻവിധികളും അനുവർത്തിച്ചു വന്ന ശീലങ്ങളും സമൂഹമേർപ്പെടുത്തിയിട്ടുള്ള വിലക്കുകളും ഒക്കെച്ചേർന്ന് പലരുടെയും പ്രതിഭയെ ഇരുട്ടിൽത്തന്നെ നിർത്തിയിരിക്കുകയാണ്. തങ്ങളുടെ മനസിന്റ്റെ അനന്തമായ ശക്തിയെക്കുറിച്ച് മിക്കവരും അജ്ഞരാണ്. ഈ അജ്ഞത മാറ്റിയെടുക്കുകയെന്നതാണ് മനശക്തി പരിശീലനത്തിന്റ്റെ ലക്ഷ്യം. അവനവന്റെ മനശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതുപയോഗിച്ച് ഇന്നു സ്വപ്നം കാണുന്നതൊക്കെയും നിങ്ങൾക്ക് നേടാനാകും. നിങ്ങളുടെ സ്വപ്നം എന്തുമായിക്കൊള്ളട്ടെ, മനശക്തിയിലൂടെ അത് നേടിയെടുക്കാൻ ചിട്ടയായ പരിശീലനം കൊണ്ട് സാധ്യമാകും. നാം ആഗ്രഹിക്കുന്നതെന്തും ആഗ്രഹിക്കുന്ന സമയത്ത് നേടാനാകും എന്നതാണ് മനസിൻറെ മഹാശക്തി നമുക്കു നല്കുന്ന വാഗ്ദാനം . അതിനായി സ്വന്തം മനശക്തി തിരിച്ചറിയുക.

ആരോഗ്യം, പഠന മികവ്, സമൃദ്ധി,സമ്പത്ത്,സന്തോഷം എന്നിവയും, വിവാഹബന്ധം ഉൾപ്പടെയുള്ള എല്ലാ മാനുഷിക ബന്ധങ്ങളും ഏറ്റവും മെച്ചപ്പെട്ട നിലയിലാക്കാനുള്ള പരിശീലനവും Mind Mastery – 2 Day പ്രോഗ്രാമിൽ ലഭിക്കുന്നു. നിങ്ങളുടെ ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ, ഉപബോധമനസ്സിനെ ഉപയോഗപ്പെടുത്തി അതുനേടാൻ മനശക്തി പരിശീലനം നിങ്ങളെ സഹായിക്കുംComments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW