ഷാഹിദ് ഖാന്‍ – വെല്ലുവിളികളിലൂടെ നേടിയ വിജയം

Written by on 6th February 2018

അനന്യസാധാരണമായ വിജയം കൈവരിച്ചവരൊക്കെയും തങ്ങളുടെ ഉപബോധമനസിന്‍റെ ശക്തി പരമാവധി ഉപയോഗപ്പെടുത്തിയവരാണ്; അതും നിരന്തരമായി. അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെ അവര്‍ ധൈര്യപൂര്‍വം നേരിട്ടു. വിജയം മാത്രം എപ്പോഴും സ്വപ്നം കണ്ടു. മനസില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വപ്നം സഫലമാക്കാന്‍ പ്രപഞ്ചം തന്നെ അവര്‍ക്ക് അവസരം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു. തീവ്രമായ അഭിലാഷത്തോടെ വിജയിക്കാനൊരുങ്ങി നില്‍ക്കുന്ന ഒരാളെ തടസപ്പെടുത്താന്‍ ആരാലും തടുക്കാനാകില്ല.

പാകിസ്ഥാനിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഷാഹിദ് ഖാന്‍ .വിജയത്തെക്കുറിച്ച് പൂര്‍ണമായ വിശ്വാസത്തോടെ നടത്തിയ നിരന്തരപ്രവര്‍ത്തനം. അങ്ങനെ ചെയ്യുന്ന യാതൊരാള്‍ക്കും വിജയിക്കാതിരിക്കാന്‍ കഴിയില്ല. പാകിസ്ഥാനിലെ ലാഹോറില്‍ നിന്ന് പതിനാറാമത്തെ വയസില്‍ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസില്‍ പഠിക്കാനെത്തിയതാണ് ഷാഹിദ് ഖാന്‍. . അമേരിക്കയിലെ താമസത്തിനും പഠനത്തിനുമായി മാതാപിതാക്കളെ പിന്നെയും ബുദ്ധിമുട്ടിക്കാന്‍ ഷാഹിദിന് മടിയായിരുന്നു. ഇതിനിടയില്‍ പഠിത്തത്തിന് ഒട്ടും വീഴ്ച വരുത്തിയില്ല ഷാഹിദ്. ഇരുപത്തൊന്നാം വയസില്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ സയന്‍സ് ബിരുദം നേടി. വൈകാതെ ഓട്ടോ പാര്‍ട്സ് നിര്‍മിക്കുന്ന ഫ്ളെക്സ് എന്‍ ഗേറ്റ് എന്ന കമ്പനിയില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. ഷാഹിദിന്‍റെ സാമര്‍ത്ഥ്യം തിരിച്ചറിഞ്ഞ അധികാരികള്‍ കാറുകളുടെ ബംപര്‍ ഉല്‍പാദനത്തിന്‍റെ ചുമതല ഷാഹിദിനെ ഏല്‍പ്പിച്ചു.

സ്വന്തം ഡിസൈനും സ്വന്തം സ്ഥാപനവും

ഫ്ളെക്സ് എന്‍ ഗേറ്റിന്‍റെ ബംപര്‍ നിര്‍മാണത്തില്‍ ചില അപാകതകള്‍ കണ്ട ഷാഹിദ് അത് നവീകരിക്കാനായി സ്വന്തമായി ഒരു ബംപര്‍ ഡിസൈന്‍ ചെയ്തവതരിപ്പിച്ചു. അദ്ദേഹം ഫ്ളെക്സ് എന്‍ ഗേറ്റ് വിട്ടിറങ്ങി. വായ്പയായെടുത്ത 50000 ഡോളറും സ്വന്തമായി സ്വരൂപിച്ച 10000 ഡോളറും മൂലധനം മുടക്കി ബംപര്‍ വര്‍ക്സ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ബംപര്‍ ഡിസൈനിംഗില്‍ ഷാഹിദ് പ്രദര്‍ശിപ്പിച്ച അനന്യസാധാരണമായ പ്രതിഭ തിരിച്ചറിഞ്ഞ വാഹനനിര്‍മാണ കമ്പനികള്‍ ഒന്നൊന്നായി ബംപര്‍ വര്‍ക്സിന്‍റെ ഗുണഭോക്താക്കളായി. ജനറല്‍ മോട്ടോഴ്സ്, ക്രൈസ്ലര്‍, ഇസുസു, ജനറല്‍ മോട്ടോഴ്സ്, മസ്ദ, ടൊയോട്ട…… ലോകത്തിലെ വന്‍കിട മോട്ടോര്‍ വാഹന നിര്‍മാണ കമ്പനികള്‍ ഷാഹിദിന്‍റെ ഡിസൈനിന്‍റെ പിന്നാലെ കൂടി.

വെല്ലുവിളിക്കെതിരെ നേടിയ വിജയം

ഈ സമയത്ത് വിജയത്തിന്‍റെ മറ്റൊരവസരം കണ്‍മുന്നിലൂടെ കടന്നുപോകുന്നത് അദ്ദേഹം കണ്ടു. 1980-ല്‍ ഫ്ളെക്സ് എന്‍ ഗേറ്റ് അദ്ദേഹം വിലയ്ക്കു വാങ്ങി. അടുത്ത രണ്ടു പതിറ്റാണ്ടു കൊണ്ട് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓട്ടോ പാര്‍ട്സ് നിര്‍മാണക്കമ്പനിയായി അതു വളര്‍ന്നു. 13000-ത്തിലധികം ജീവനക്കാര്‍. 52 ഫാക്ടറികള്‍. 4.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തി. 2013-ല്‍ 770 മില്യണ്‍ ഡോളറിന് ജാക്സണ്‍വില്ലെ ജഗ്വാര്‍സ് എന്ന ഫുട്ബോള്‍ ടീമിനെ സ്വന്തമാക്കി അമേരിക്കന്‍ നാഷണല്‍ ഫുട്ബോള്‍ ലീഗില്‍ ഷാഹിദ് ഖാന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

വിശ്വാസത്തിലൂന്നിയ പ്രവര്‍ത്തനം

എല്ലാവരുടെ മുന്നിലും വന്നെത്തുന്ന അവസരങ്ങളിലെ സാധ്യതകള്‍ ഒരേപോലെയാണ്. പക്ഷേ വിജയിക്കണമെന്ന് ദൃഢനിശ്ചയമെടുത്തവര്‍ ആ സാധ്യതകളുടെ ശക്തി പതിന്മടങ്ങ് തീവ്രമാക്കുന്നു. ആഗ്രഹിക്കുന്നത് നേടിയെടുക്കും എന്ന ദൃഢവിശ്വാസത്തിലേക്ക് മനസിനെ കേന്ദ്രീകരിക്കാന്‍ വ്യക്തമായ ദൃശ്യവല്‍ക്കരണങ്ങളും ശക്തമായ പ്രതിജ്ഞാവാക്യങ്ങളും (അളളശൃാമശേീിെ) ഉപയോഗിക്കുന്നത് ലക്ഷ്യപ്രാപ്തിയെ സഹായിക്കും. എല്ലാത്തിനുമുപരിയായി അക്ഷീണമെന്യേ നിരന്തരം പ്രവര്‍ത്തിക്കാനുള്ള മനസുമുണ്ടാകണം. അവസരങ്ങളല്ല, അവയെങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് വിജയത്തിന്‍റെ കാതല്‍. ഷാഹിദ് ഖാന്‍റെ സ്വപ്നതുല്യമായ വിജയം ഇതാണ് സൂചിപ്പിക്കുന്നത്.

 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.
Cart

View cart


Want a call from our Counselor? 

 

 

%d bloggers like this:
lifeline

FREE
VIEW